Keralablasters vs Gokulam kerala Durand cup


ഡ്യൂറാൻഡ് കപ്പിൽ ഇന്ന് കൊൽക്കത്തയിലെ മോഹൻ ബഗാൻ സ്റ്റേഡിയത്തിൽ ഗ്രൂപ്പ്‌ സിയിൽ ഗോകുലം കേരളയും കേരള ബ്ലാസ്റ്റേഴ്‌സും നേർക്കുനേർ.

അയൽ ടീമുകളാണെങ്കിലും ദേശീയ തലത്തിൽ ഇരു ടീമുകളും നേർക്കുനേർ വരുന്നത് ആദ്യമായാണ്. രണ്ട് തവണ ഐ ലീഗ് ചാമ്പ്യൻമാരായി മികച്ച ട്രാക്ക്ഗോ റെക്കോർഡുള്ള ഗോകുലം കേരള വലിയ വേദിയിൽ അപരിചിതരല്ല. മാത്രമല്ല 2019 ഡ്യൂറാൻഡ് കപ്പ് ജേതാക്കൾ കൂടിയാണ് ഗോകുലം കേരള. തങ്ങളുടെ ആദ്യ മത്സരത്തിൽ എയർഫോഴ്സ് ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ടീമിലെ മലയാളി തരങ്ങളായ ശ്രീ കുട്ടനും സൗരവുമായിരുന്നു ഗോൾ സ്കോറർമാർ.

മറുവശത്ത്, ഐഎസ്എല്ലിൽ മൂന്നു തവണ റണ്ണേഴ്സപ്പായ കേരള ബ്ലാസ്റ്റേഴ്‌സിന് ഡ്യൂറാൻഡ് കപ്പിൽ ഇത് ആദ്യ മത്സരമാണ്.

"ഡർബിയിൽ മികച്ച മത്സരം പുറത്തെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിയുണ്ട്. ടീം ഇപ്പോഴും മികച്ച ശാരീരിക ക്ഷമതയിൽ അല്ല. കൂടുതൽ പരിശീലനം ആവശ്യമുണ്ട്. എന്നാലും നന്നായി കളിക്കാനാകുമെന്ന് കരുതുന്നു" - ഗോകുലം കേരള മുഖ്യ പരിശീലകൻ ഡൊമിംഗോ ഒറാമസ് പറഞ്ഞു.  ഇന്ന് ഉച്ചക്ക് 2:30ന് തുടങ്ങുന്ന മത്സരം കാണാനായി തത്സമയം ഈ ലിങ്ക് തുറക്കുക.